കുട്ടികള്‍ മ�" /> കുട്ടികള്‍ മ�"/>
Despite 5-Hour Wait, Tiny "Fan" Missed Meeting Rahul Gandhi
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരു പോലെ സ്വീകാര്യനായ നേതാവിലേക്ക് വളര്‍ന്നയാളാണ് രാഹുല്‍ ഗാന്ധി. എല്ലായിടത്തും ഓടി എത്താനും എല്ലാവരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട് രാഹുല്‍. വയനാട്ടിലെ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സിവില്‍ സര്‍വ്വീസില്‍ ചരിത്ര വിജയം നേടിയപ്പോള്‍ നേരിട്ടെത്തി രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു. എന്നാല്‍ രാഹുലിനെ കാണാന്‍ അതിയായി ആഗ്രഹിച്ച കണ്ണൂരിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി നദാന് ആ ഭാഗ്യം ഉണ്ടായില്ല. രാഹുല്‍ ഗാന്ധിയെ കാണാന്‍ കാഴിയാതെ അവന്‍ വാവിട്ട് കരയുന്ന ചിത്രങ്ങള്‍ ആയിരുന്നു കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ നിറയെ. എന്നാല്‍ കാണാന്‍ കഴിഞ്ഞില്ല എങ്കിലും പ്രിയ നേതാവിന്റെ ഫോണ്‍ വിളി ആ കുഞ്ഞിനെ തേടിയെത്തി. അനന്തു സുരേഷ് എന്ന കേണ്‍ഗ്രസ് നേതാവാണ് രാഹുല്‍ ഗാന്ധിയെ നദാനെ കുറിച്ചുള്ള വിവരം അറിയിക്കാന്‍ മുന്‍ കയ്യെടുത്തത്. ഇതേതുടര്‍ന്നാണ് നദാനെ തേടി രാഹുലിന്റെ വിളി എത്തിയത്.